സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പലർക്കും സുപരിചിതമാണ് ടി ടി ഫാമിലി. ഉമ്മയുടെ പ്രായമുള്ള ആളെ ആണോ കല്യാണം കഴിച്ചിരിക്കുന്നത്, സ്വത്ത് കണ്ട കെട്ടിയതാണോ എന്നിങ്ങനെയുള്ള പല കമ്മന്റുകളും നേരിട്ട ഫാമിലിയാണ് ടി ടി ഫാമിലി. ഷെഫിയും ഷെമിയും ഇന്നവർ ഭാര്യ ഭർത്താക്കന്മാർ ആണ്. 23 വയസ്സുള്ള ശെഫി 40 നു മുകളിൽ വയസ്സുള്ള ഷെമിയെ വിവാഹം ചെയ്തതും അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ധാരാളം വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
ഇന്നിതാ ടി ടി ഫാമിലിയിൽ ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. ഷെമി ഈസ് പ്രെഗ്നന്റ് എന്ന അവരുടെ പുതിയ വീഡിയോയിലൂടെ ഷെമി ഗർഭിണി ആണ് എന്ന സന്തോശം പങ്കു വെച്ചിരിക്കുകയാണ്.
തങ്ങൾ കുടുംബത്തിലേക്ക് പുത്തൻ അഥിതി വരുന്ന സന്തോഷം പങ്കിടുകയാണ് ടി. ടി ഫാമിലി.പ്രായം എല്ലാ കാര്യത്തിലും വെറുമൊരു നമ്പർ മാത്രമാണെന്ന് ജീവിതത്തിൽ തെളിയിച്ച ഈ ഫാമിലി തങ്ങളെ ഒരിക്കൽ പോലും ഇത്തരം വിവാദങ്ങൾ ബാധിച്ചിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട്. “ഡിവോഴ്സിയായ ഒരു യുവതിയെ വിവാഹം കഴിച്ചാൽ എന്താണ് പ്രശ്നം “പരിഹസിക്കുന്നവരോട് ടിടി ഫാമിലിക്ക് പറയാനുള്ളത് അതാണ്.
നേരത്തെ ഷെമിയെ വിവാഹം ചെയ്യുമ്പോൾ ചെറുപ്പ പ്രായത്തിലുണ്ടായിരുന്ന ഷെഫിയെ കുടുംബക്കാർഅടക്കം ഈ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഷെമിയെ കൈവിട്ടുകളയാൻ തയ്യാറായിരുന്നില്ല ഷെഫി. ഇപ്പോൾ ഷെമിക്കും ഷെഫിക്കും ജീവിതത്തിൽ സന്തോഷമായി ഒരു കുഞ്ഞ് പിറക്കാൻ പോകുകയാണ്. കുഞ്ഞു പിറക്കുവാൻ പോകുന്ന സന്തോഷ വാർത്ത പുത്തൻ പോസ്റ്റിൽ കൂടിയാണ് ആരാധകരുമായി പങ്കിട്ടത്. ഇരുവർക്കും എല്ലാവിധ ആശംസകൾ നേരുകയാണ് മലയാളികളും.
നാട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും ധാരാളം വിമർശനങ്ങൾ നേരിട്ട ടി ടി ഫാമിലി പക്ഷെ അത്തരം വിമർശനങ്ങൾ ഒന്നും തങ്ങളെ ബാധിക്കാറില്ല എന്ന രീതിയിൽ ആണ് പിന്നീട് വിഡിയോകൾ എല്ലാം ചെയ്തിട്ടുള്ളത്.
ഇതിനോടകം തന്നെ വലിയ ആരാധകവൃന്ദം നേടിയെടുത്ത ടി ടി ഫാമിലി ചാനലിന് ഇത് സന്തോഷത്തിന്റെ നിമിശം കൂടി ആണ്. അവർ തങ്ങളുടെ സന്തോഷം വെളിപ്പെടുത്തിയതിനു പിന്നാലെ, ഇനി കോൺടെന്റ് നു ക്ഷാമം ഒന്നും ഉണ്ടാകില്ല, ഇനി എന്തൊക്കെ കാണണം എന്നൊക്കെയുള്ള കമ്മന്റുകൾ ആണ് നിറഞ്ഞുകൊണ്ടിരിക്കുന്നത്.
എന്തൊക്കെ കമ്മന്റുകൾ വന്നാലും അവർ പറയുന്നത് നിയമപരമായി ഞങ്ങൾ ഒന്നിച്ചു, പ്രായത്തിലൊന്നും ഒരു കാര്യമില്ല , മാനസികമായ അടുപ്പം ആണ് എല്ലാം, ഞങ്ങൾ ഇല്ലെഗിൽ ആയി ഒന്നും ചെയ്യുന്നില്ലല്ലോ എന്നൊക്കെ ആണ് അവരുടെ വാദങ്ങൾ. എന്തായാലും ടി ടി ഫാമിലിയിലെ സന്തോഷം അവരുടെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുകയാണ്.