താരജാഡകൾ ഏതുമില്ലാതെ നടനാണ് ശിവകാർത്തികേയൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അന്യായ ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു. വിജയ് ടി വി അവതാരകനായാണ് ശിവകാർത്തികേയൻ തന്റെ കരിയർ ആരംഭിക്കുന്നത്. ഇപ്പോൾ നടൻ, ഗാനരചയിതാവ്, നിർമ്മാതാവ് എന്നെ നിലകളിൽ തിളങ്ങി നിൽക്കുകയാണ്. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങും എം ബി എ യും ആണ് താരത്തിന്റെ വിദ്യാഭ്യാസ യോഗ്യത.
മലയാളം താരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് സിനിമയിലേക്ക് ചുവടുവെച്ചതെന്നു ഈയിടെ ഒരു വേദിയിൽ അദ്ദേഹം പറഞ്ഞിരുന്നു. അമരാൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ശിവകാർത്തികേയന്റെ ജനപ്രീതി ഒന്നുകൂടി വർധിച്ചിരിക്കുകയാണ്. അതിലെ കഥാപാത്രമായ മുകുന്ദ് ന്റെ വേഷത്തിൽ തന്റെ പ്രിയപത്നിക്ക് ഒരു സർപ്രൈസ് കൊടുത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. 14 ദിവസംകൊണ്ട് 100 മില്യൺ ആളുകൾ കണ്ടിരുന്നു ആ വീഡിയോ.
റിയൽ ലൈഫ് സ്റ്റോറിയായ അമരൻ ശിവകാർത്തികേയന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറിക്കഴിഞ്ഞു. എന്നാൽ താരത്തിന് അഭിനയിക്കാൻ ചില നിബന്ധനകളുണ്ട്. ലിപ് ലോക്ക് പോലുള്ള ഇന്റിമേറ്റ് രംഗങ്ങൾ താരം ചെയ്യാറില്ല. താൻ അഭിനയരംഗത്തേക്ക് വരുന്നതിനു മുൻപ് വീട്ടുകാർക്ക് കൊടുത്ത വാക്കാണത്. കൂടാതെ സിഗരറ്റ് വലിക്കുന്ന ഒരു സീനിൽ പോലും അഭിനയിക്കുകയുമില്ല. യാതൊരു ദുശീലങ്ങളും ഇല്ലാത്ത താരമാണ് ശിവകാർത്തികേയൻ.