സിനിമാ നടി തന്നെ വേണമെന്ന് എന്താ ഇത്ര നിർബന്ധം – മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്നേഹ ശ്രീകുമാർ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് സ്നേഹ ശ്രീകുമാർ. മറിമായം എന്ന പരമ്പരയിലെ മണ്ഡോദരിയായാണ് സ്നേഹയെ എല്ലാവര്ക്കും കൂടുതലായും അറിയുക. മലയാളികളുടെ കുടിമ്പത്തിലെ ഒരു അംഗത്തെപ്പോലെ ആണ് സ്നേഹ. ഇന്നലെ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സ്നേഹ ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ നൃത്തം ചിട്ടപ്പെടുത്താൻ ഒരു പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ മന്ത്രി നിഷിദ്ധമായി വിമർശിച്ചിരുന്നു. അതിനെത്തുടർന്നാണ് സ്നേഹയുടെ ഫേസ്ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

നൃത്തം അഭ്യസിപ്പിക്കാൻ സിനിമാ നടിമാർ തന്നെ വേണമെന്നുണ്ടോ എന്നും പ്രാഗൽഭയം തെളിയിച്ച എത്രയോ കലാകാരന്മാർ ഉണ്ടെന്നും സ്നേഹ പറയുന്നു. സ്നേഹയുടെ ഫേസ്ബുക് പോസ്റ്റിന്റെ പോർണ്ണരൂപം ഇങ്ങനെയാണ്

സിനിമനടി തന്നെ വേണമെന്ന് എന്താ നിർബന്ധം? നൃത്തകലയിൽ പ്രഗത്ഭരായ എത്രയോ കലാകാരികൾ ഉണ്ട്? യുവജനോത്സവം വഴി തന്നെ വന്നു നൃത്തത്തിൽ മുഴുവൻ സമയം നിന്ന് തെളിയിച്ചവർ ഉണ്ടല്ലോ?? അവരെയൊന്നും വേണ്ടാത്തത് എന്താണ്?? കേരളത്തിലെ നർത്തകർക്കു അവസരങ്ങൾ കൊടുത്തു, മോശമില്ലാത്ത ശമ്പളം അവർക്കു കൊടുക്കാൻ സർക്കാർ തീരുമാനിക്കണം പിന്നെ ഓരോരുത്തരുടെയും പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം എല്ലാ കലാകാരൻമാർക്കും ഉണ്ട്….

Leave a Comment