ഭാര്യയ്ക്ക് ബിക്കിനി ഇട്ടു നടക്കാൻ സ്വന്തമായി ദ്വീപ് വാങ്ങിയ കോടീശ്വരന്റെ നിബന്ധനകൾ ഇങ്ങനെ

ദുബായിലെ കോദ്ദേശ്വരനായ ബിസിനസ്കാരൻ ജമാൽ അൽ നഥക്ക് തന്റെ ഭാര്യയ്ക്ക് ബിക്കിനി ഇട്ടു നടക്കാൻ സൗകര്യത്തിനായി സ്വന്തമായി ദവീപ് വാങ്ങിയത് വലിയ വാർത്തയായിരുന്നു. 418 കോടി രൂപ മുടക്കിയാണ് വാങ്ങിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ സൗദി അൽ നായിക്കിന്റെ ഇപ്പോഴത്തെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. ഭർത്താവിന് ചിലി നിബന്ധനകൾ ഉണ്ടെന്നു അത് ഇവയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഷൂസും ബാഗും ഇപ്പോഴും മാച്ച് ആയിരിക്കണമെന്നും അല്ലാത്തപക്ഷം അത് ഉപയോഗിക്കുവാൻ അനുവദിക്കില്ല. ഭക്ഷണം ഒരിക്കലും പാകം ചെയ്യേണ്ട, വേണേൽ എല്ലാ ദിവസവും പുറത്തുനിന്നും ഭക്ഷണം കഴിക്കാം. മുടിയും മറ്റു മേക്കപ്പുകളും പ്രൊഫഷണൽ ആർട്ടിസ്റ്റുകളെ ഉപയോഗിച്ച് മനോഹരമാക്കണം. ഇതുകൂടാതെ ആൺ സുഹൃത്തുക്കൾ പാടില്ല എന്നും നിബന്ധനകളിൽ പറയുന്നു.

എന്നാൽ ഇതൊന്നും ഒരു കുറ്റമല്ലെന്നും ഭർത്താവിന്റെ റാണി ആണെന്നും പറഞ്ഞുകൊണ്ടാണ് ഇത്രയും നിബന്ധനകൾ സൗദി പങ്കുവെച്ചിരിക്കുന്നത്. 3 ദിവസം മുൻപ് ആണ് ഈ സന്ദേശം അല്ലെങ്കിൽ നിബന്ധന അടങ്ങുന്ന വീഡിയോ അവർ പങ്കുവെച്ചത്. ഇതിനോടകം തന്നെ 36 ലക്ഷം പേര് ആ വീഡിയോ കണ്ടുകഴിഞ്ഞു. ഇത് വൈറൽ ആയി. ഇതിനിടയിൽ ഈ വീഡിയോ പോസ്റ്റിനു താഴെ ധാരാളം കമെന്റുകൾ ആണ് നിറഞ്ഞിരിക്കുന്നത്. പൊസ്സസ്സീവെൻസ് കൊണ്ട് ഇനി നിങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ കഴിയില്ലെന്നും, നിങ്ങളുടെ സ്വാതത്ര്യം നഷ്ടപ്പെടാൻ പോകുന്നു എന്നും കുറെ നെഗറ്റീവ് കമെന്റുകൾ വന്നപ്പോൾ അനുകൂലിച്ചും കുറെ കമെന്റുകൾ വന്നു. എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന ജീവിതം ആണ് എന്നാണ് മറ്റു ചിലർ കമന്റ് ഇട്ടിരിക്കുന്നത്.

യുണൈറ്റഡ് കിങ്ഡം (uk) യിൽ നിന്നുള്ള യുവതി സൗദിയും ദുബായിൽ ബിസിനസ്കാരൻ ആയ അൽ നതക്കും 3 വര്ഷം മുൻപ് ആണ് വിവാഹിതരായത്. ദുബായിലെ പഠന സമയത്തു ഇരുവരും കണ്ടുമുട്ടി ഇഷ്ടത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു.

Leave a Comment