ചില മലയാള സീരിയലുകൾ എൻഡോസൾഫാനെക്കാൾ വിഷമാണെന്ന കേരളം ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ പറഞ്ഞത് വളരെ വിവാദം സൃഷ്ടിച്ചിരുന്നു. അനവധിപ്പേർ അനുകൂലിച്ചതും പ്രതികൂലിച്ചും രംഗത്ത് വന്നെങ്കിലും പ്രസ്താവന പിൻവലിക്കാൻ പ്രേംകുമാർ തയ്യാറായിരുന്നില്ല. മന്ത്രി ഗണേഷ് കുമാർ അടക്കമുള്ളവർ പ്രസ്താവന പിൻവലിയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി പ്രേംകുമാർ പറഞ്ഞു.
ഇപ്പോഴിതാ അദ്ദേഹത്തെ പിന്തുണച്ച് സംവിധായാകാനും നിർമ്മാതാവും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി രംഗത്തുവന്നിരിക്കുകയാണ്. പരമ്പരകൾക്കു സെൻസർഷിപ് വേണമെന്നും സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് താൻ ആണെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു
ധാരാളം സീരിയലുകൾ നിർമ്മിച്ച ആള് ആണ് താനെന്നും ഇപ്പോൾ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലിലെ ചില രംഗങ്ങൾ എല്ലാം തന്നെ എൻഡോ സൾഫാനെക്കാൾ വിഷം എറിയതാണെന്നു തന്നെയാണ് തന്റെയും അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയെ നശിപ്പിക്കാൻ എന്ത് ദ്രോഹവും ചെയ്യുന്നതാണ് സീരിയലിലെ പ്രമേയം.
ഈ രീതിക്ക് അവസാനം ഉണ്ടായേ മതിയാകൂ എന്നും സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവർ ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അല്ലാതെ പ്രേംകുമാറിനെപ്പോലെ സത്യം വിളിച്ചു പറയുന്നവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത് എന്നും അദ്ദേഹം തുറന്നടിച്ചു.