വയനാട് ദുരന്തത്തിൽ കുടുംബം നഷ്ടപ്പെട്ട് ശേഷം തന്റെ പ്രതിശ്രുത വരനെ വാഹനാപകടത്തിലും നഷ്ടപ്പെട്ട ശ്രുതി തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുകയാണ്. രാവിലെ പത്തു മണിയോടെ കളക്ടറേറ്റിലെത്തി റവന്യു വകുപ്പിൽ ക്ലർക്കായി ചുമതലയേൽക്കും. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു ശേഷം മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും നൽകിയ വാഗ്ദാനം പാലിക്കപ്പെടുകയാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ സർക്കാർ ഉത്തരവിലൂടെയാണ് ശ്രുതിക്ക് റവന്യു വകുപ്പിൽ നിയമനം ലഭിച്ചത്.
ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ശ്രുതിയുടെ വീട്ടിലേക്കു ടി സിദ്ധിഖ് വന്നു അനുമോദനം അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ, അവളുടെ പ്രതിശ്രുത വരനായ ജെൻസണെയും ഒരു വാഹനാപകടത്തിൽ നഷ്ടമായി. ഒരു ജോലിയില്ലാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന ശ്രുതിയുടെ ആവശ്യമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജെൻസൺ വിടപറഞ്ഞത്. അതിനുശേഷം പ്രതിശ്രുത വരാനുമൊത്ത് വാഹനത്തിൽ പോകവേ അപകടം ഉണ്ടാവുകയും തന്റെ ജീവന്റെ പാതിയായ ജെൻസൺ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ആശുപത്രിയിൽ ആയ ശ്രുതിയെ കാണാൻ ബോബി ചെമ്മണ്ണൂർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവരും വന്നു പിന്തുണ നൽകി. മലയാളത്തിന്റെ മഹാനടൻ ആയ മമ്മൂട്ടിയും ശ്രുതിക്ക് പൂർണ്ണ പിന്തുണ നൽകി.