പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു ശ്രീരാഗ്

സ്റ്റാർ സിങ്ങർ സീസൺ 9 ലെ ഏറ്റവും പോപ്പുലർ ആയ കോണ്ടെസ്റ്റന്റ് ആണ് ശ്രീരാഗ്. ഒരുവിധപ്പെട്ട എല്ലാ പ്രേക്ഷകരും ശ്രീരാഗ് ആണ് വിന്നർ എന്ന് കരുതിയിരുന്നു. ഫൈനൽ കഴിഞ്ഞതും വിജയി മറ്റൊരാൾ ആയപ്പോൾ ഉണ്ടായ രോഷം എല്ലാം നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടതാണ്. അതിനുശേഷം ഒരുപാട് ഇന്റർവ്യൂ കൊടുത്ത കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ് സീസൺ 9 ലെ കോണ്ടെസ്റ്റന്റ് പ്രത്യേകിച്ച് ശ്രീരാഗ്.

ശ്രീരാഗിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താല്പര്യം കൂടുതൽ ഉണ്ട്. ഈ സീസൺ ഇത്രയും വിജയമാകുവാൻ ശ്രീരാഗ് എന്ന വ്യക്തി ഒരുപാട് പങ്കുവഹിച്ചിട്ടുണ്ട്. ശ്രീരാഗിന്റെ പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രാണ് സ്റ്റാർ സിങ്ങർ കാണുന്ന ഒരുപാട് പേര് ഉണ്ടായിരുന്നു.

അടുത്തിടെ നടന്ന ഒരു ഇന്റർവ്യൂവിൽ പ്രണയം ഉണ്ടോ അല്ലെങ്കിൽ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ശ്രീരാഗ്. ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരകൻ ചോദിച്ചത്. അതിനുത്തരമായി ഇല്ല എന്ന ഒറ്റവാക്കിൽ ആണ് മറുപടി പറഞ്ഞത്. മറ്റാർക്കെങ്കിലും തിരിച്ചു തോന്നിയിട്ടുണ്ടോ എന്ന ചോദ്യമായി അടുത്തത്. ഇതുവരെ ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശ്രീരാഗ് ഉത്തരം നൽകി.

സ്റ്റാർ സിങ്ങർ വേദിയിൽ അനുവുമായി ഒരു പ്രത്യേക അടുപ്പം ഉണ്ടെന്നും അനുവിന്റെ പാട്ടുകൾ വളരെ ഇഷ്ടമാണ് എന്നും, ആണ് പാടുമ്പോൾ നന്നായി എന്ജോയ് ചെയ്ത് ഇരിക്കുന്നു എന്നുമെല്ലാം വേദിയിൽ തന്നെ എല്ലാവര്ക്കും അറിയുന്ന കാര്യം ആയിരുന്നു. അതുപോലെ ഉണ്ടായിരുന്ന ചില നിമിഷങ്ങൾ സ്റ്റാർട്ട് സിംഗറിന്റെ റേറ്റിംഗ് തന്നെ കൂട്ടി. എല്ലാവരും ജഡ്ജിങ് പാണേലും എല്ലാം ആ കൊച്ചു നിമിഷങ്ങൾ വളരെ രസകരമായി ആസ്വദിച്ചു.

പാട്ടു പാടുമ്പോൾ കോ കോണ്ടെസ്റ്റാന്റിന്റെ കൈയിൽ മുറുകെ പിടിച്ചു, മൃദുവായി പിടിച്ചു എന്നെല്ലാം അവതാരകൻ ചോഷിച്ചപ്പോൾ അതൊക്കെ പാട്ടിന്റെ ഒഴുക്കിൽ വരുന്നതാണെന്നും അതിനു പ്രണയവുമായി ഒരു ബന്ധമില്ലെന്നും അനുരാഗ് പറഞ്ഞു. പാട്ട് നന്നാവാൻ വേണ്ടി ഭാവം കൊടുത്തു പാടുന്നതാണെന്നും അതിനു വേറെ അർഥം കല്പിക്കേണ്ട ആവശ്യം ഇല്ല. എന്നാൽ പ്രണയം മനസ്സിൽ വെച്ച് അങ്ങനെ ഒന്ന് ചെയ്തിട്ടില്ലെന്നും ശ്രീരാഗ് പറഞ്ഞു.

അനുശ്രീ ശ്രീരാഗ് കോംബോ എന്തായാലും മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയയിൽ പ്രത്യേകം പേജുകൾ തന്നെ വന്നിരുന്നു. അനുശ്രീരാഗ് എന്ന നിലയിൽ പേരുകൾ കോർത്തിണക്കി പേജുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരുടെയും പാട്ടുകൾക്ക് വേണ്ടി മാത്രം പേജുകൾ ഉണ്ടായിരുന്നു.

Leave a Comment