ബാഹുബലിയിലെ കുമാര വർമ്മയെ ഓർമ്മയില്ലേ…ബാഹുബലിക് കണ്ടവരാരും അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ലാത്ത കഥാപാത്രമാണ് കുമാര വർമ്മ. സുബ്ബ രാജു എന്ന താരം അവിസ്മരണീയമാക്കിയ അദ്ദേഹത്തിന് 47 ആം വയസ്സിൽ മംഗല്യഭാഗ്യം. അതെ സുബ്ബ രാജു വിവാഹിതനായി. തെലുങ്കു സിനിമാലോകത്തെ താരം ഇപ്പോൾ തന്റെ വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ്.
വിവാഹവേഷത്തിൽ തന്റെ ഭാര്യയുമൊത്ത് ബീച്ചിൽ നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ നിന്നും മനസ്സിലാവുന്നത് ഇതൊരു ബീച്ച് വെഡിങ് ആണ് എന്നാണ്. 47 ആം വയസ്സിൽ തന്റെ ജീവിതത്തിൽ പുതിയ ഒരു അദ്ധ്യായം തുടങ്ങിയിരിക്കുകയാണ്.
ഒരുപാട് വില്ലൻ വേഷങ്ങൾ ആണ് താരം ചെയ്തിരിക്കുന്നത്. ചിത്രം പങ്കുവെച്ചതിനു പിന്നാലെ അനവധിപ്പേർ ആശംസകളുമായി എത്തി. നെഗറ്റീവ് വേഷങ്ങൾ മുതൽ സഹതാര വരെയായി അഭിനയിച്ച താരത്തിന് ബാഹുബലിയിലെ കുമാര വർമ്മ ആണ് പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ട കഥാപാത്രം. ബാഹുബലിയിലെ ആ ഒരു കഥാപാത്രം കൊണ്ട് തന്നെ അനവധി ആരാധകരെ കിട്ടി. ബാഹുബലി എന്ന സിനിമ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെത്തന്നെ ഒരു വഴിത്തിരിവായി മാറുകയായിരുന്നു.
തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആര്യ, പോക്കിരി, ലീഡർ, ബുദ്ധ, ബാഹുബലി 2, ഗീതാഗോവിന്ദം എന്നെ അനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.