മന്ത്രി ശിവന്കുട്ടിയെ അനുകൂലിച്ച് സുധീർ കരമന

വെഞ്ഞാറമൂഡ് പ്രൊഫഷണൽ നാടക മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി ശിവങ്കുട്ടിക്കൊപ്പം വേദി പങ്കിട്ട നടൻ സുധീർ കരമന ഇപ്പോൾ മന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചു രംഗത്തു വന്നിരിക്കുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ നൃത്തം പഠിപ്പിക്കാൻ ഒരു പ്രമുഖ നടി 5 ലക്ഷം രൂപ ആവഷ്യപ്പെട്ടതിനെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചിരുന്നു. നടിയുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു പ്രതികരണം ഉണ്ടായത് വളരെ നിരാശാജനകമായ കാര്യമാണെന്ന് സുധീർ കരമന അഭിപ്രായപ്പെട്ടു. നമ്മൾ എല്ലാവരും കലോത്സവത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. അത് ആരും മറന്നുകൂടാ. സർക്കാരിന് ലാഭം ഇല്ലാത്ത ഒരു കാര്യത്തിന് വേണ്ടി അതും കുട്ടികളെ 10 മിനിറ്റ് ദൈർഗ്യമുള്ള അവതരണ നൃത്തം പഠിപ്പിക്കാൻ യതീം വലിയ തുക ആവശ്യപ്പെട്ടത് നല്ല കാര്യമായി തോന്നിയില്ല.

ഒരു കലാകാരി എന്ന നിലയിൽ കലോത്സവ വേദിയിൽ പോകലും കുട്ടികൾക്ക് സപ്പോർട്ട് ചെയ്തു നിൽക്കലും അവരുടെ കടമയാണ്. ഞാൻ കലോത്സവ വേദികളിൽ പോകാറുണ്ടെന്നും അത് കുട്ടികൾക്കും എനിക്കും നല്ല ഉണർവ്വ് നല്കാറുണ്ടെന്നും സുധീർ കരമന അഭിപ്രായപ്പെട്ടു.

പ്രമുഖ നടി ആരാണെന്നോ, അവർ അമ്മ എന്ന സംഘടനയിൽ അംഗമാണോ എന്ന് തനിക്ക് അറിയില്ലെന്ന് സുധീർ കരമന പറഞ്ഞു. ആശാ ശരത്ത് പോലെയുള്ള കലാകാരികൾ സ്കൂൾ കലോത്സവത്തിന് വരികയും ഉദ്ഗാടന ദിവസം തന്നെ നൃത്തം അവതരിപ്പിച്ചിരുന്നു കഴിഞ്ഞ വർഷങ്ങളിൽ അതും യാതൊരു വിധത്തിലുള്ള പാരിതോഷികവും കൈപ്പറ്റാതെ തന്നെ. അവരാണ് ശെരിക്കുമുള്ള കലാകാരികൾ. കലാകാരിയുടെ സിനിമാ പ്രവേശനത്തിന് ഒരു പ്രവേശന കവാടമായ കലോത്സവത്തിന്, അതിലൂടെ തന്നെ അറിയപ്പെട്ട അല്ലെങ്കിൽ സിനിമയിലേക്ക് പ്രവേശിച്ച നടി ഇത്രേം തുക ആവശ്യപ്പെട്ടത് വളരെ സങ്കടം ഉണ്ടാക്കിയെന്നും സുധീർ പറയുന്നു.

Leave a Comment