5 വയസുള്ളപ്പോൾ ‘അമ്മ മരണപ്പെട്ടു. കൈക്കുഞ്ഞുമായി ആണ് ഇന്റർവ്യൂവിനു പോയത്.

മലയാളികളുടെ ഇഷ്ട വാർത്താ അവതാരികയാണ് സുജയ പാർവതി. നിലപാടുകൾ കൊണ്ട് ന്യൂസ് റൂമിൽ വിപ്ലവാൻ സൃഷ്ടിക്കുന്ന സുജയ് പാർവതിയുടെ ജീവിതകഥ അത്ര രസമുള്ളതായിരുന്നില്ല. പിന്നിട്ട വഴികളിൽ അനുഭവിച്ച കഷ്ടതകൾ എല്ലാം ഒരു കുറിപ്പ് ആയി എഴുതിയ സോഷ്യൽ മീഡിയ എഴുത്തുകാരൻ ജെറി പൂവക്കാലയുടെ കുറിപ്പ് ആണ് ഇപ്പോൾ വയറൽ ആയിരിക്കുന്നത്. വായിക്കാം.

അഞ്ചാം വയസ്സിൽ സുജയ്യയുടെ ‘അമ്മ മരണപെട്ടു .
അച്ഛനാണ് വളർത്തിയത് . ചങ്ങനാശേരി എസ് ബി കോളേജിൽ ഡിഗ്രി പഠിച്ചു കഴിഞ്ഞാണ് മാധ്യമ പ്രവർത്തക ആകണമെന്ന് തീരുമാനിച്ചത് .ദൂരദർശനിൽ വീട്ടുവിശേഷം എന്ന പ്രോഗ്രാമിൽ ആണ് ആദ്യമായി മിനി സ്‌ക്രീനിൽ വരുന്നത് . പിന്നെ കൈരളി പീപ്പിൾ ന്യൂസ്ചാനലിൽ ട്രെയിനിയായി കയറി പടി പടിയായി വളരുകയായിരുന്നു .അവിടെനിന്നു ജീവൻ ടി വി ഡൽഹിയിൽ ജോലി ,റിപ്പോർട്ടർ എന്ന ചാനൽ നികേഷ് തുടങ്ങിയപ്പോൾ അവിടെ ജോലി ,പിന്നെ ഏഷ്യാനെറ്റിൽ ബ്രോഡിക്കസ്ഡ് ജേര്ണലിസ്റ് . അതിനിടയിൽ കല്യാണം കഴിഞ്ഞു , കുഞ്ഞായി . അങ്ങനെ കൈകുഞ്ഞുമായാണ് ഏഷ്യാനെറ്റിന്റെ ആദ്യ ഇന്റർവ്യൂവിനു പോകുന്നത് .അവിടെ നിന്ന് ശ്രീകണ്ഠൻ നായർ വിളിക്കുന്നു . അതിനു ശേഷം മുഖം മിനുക്കിയ റിപോർട്ടറിൽ വീണ്ടും ചേരുന്നു .

കഠിനാധ്വാനം ചെയ്‌താൽ ആർക്കും വളരുവാൻ കഴിയും എന്നാണ് സുജയ്യ പറയുന്നത് .ജനിച്ചത് പത്തനംതിട്ടയിലും വളർന്നത് കോട്ടയത്തുമാണ് .മധ്യ തിരുവിതാംകൂറിന്റെ പുത്രി . പത്രം വായന ,പുസ്തകം വായന. അച്ഛനാണ് ഏറ്റവും സപ്പോർട്ടർ . ഇന്ന് അച്ഛനില്ലെങ്കിലും ആ ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിനാണ് കൊടുക്കുന്നത് . ‘അമ്മ സുജയ്‌യ്ക്കു അഞ്ചു വയസ്സുള്ളപ്പോൾ മരണപെട്ടു . അച്ഛൻ മറ്റൊരു വിവാഹം പോലും കഴിക്കാതെ പൊന്നുമോളെ വളർത്തി . കൃഷിക്കാരൻ ആയിരുന്നു അച്ഛൻ . മകൾക്ക്‌ നല്ല ഭക്ഷണം പാചകം ചെയ്തു നൽകി . അച്ഛനും മോളും മാത്രമുള്ള ജീവിതം . അച്ഛൻ പറമ്പിൽ ഒക്കെ പോകുമ്പം മോളെ കൊണ്ട് ഉച്ചത്തിൽ പുസ്തകം വായിപ്പിക്കും . ഭാഷാ ഒക്കെ നല്ല പോലെ ഉച്ചരിക്കാൻ പഠിപ്പിച്ചു . അവൾ എന്ത് ഇല്ലാ എന്ന് നോക്കുന്നില്ല . ഉള്ളതിനെയാണ് നോക്കുന്നത് . അമ്മയില്ല എന്നല്ല അച്ഛൻ ഉണ്ട് എന്നാണ് ചിന്തിക്കുന്നത് . ഇല്ലാത്തതിനെ പറ്റി
ചിന്തിക്കാറില്ല .

ചുറ്റുമുള്ള ആളുകളെ ചിരിപ്പിക്കണം എന്ന് വിചാരിക്കും .കാരണം അതാണ് മറ്റുള്ളവർക്ക് നമ്മൾക്ക് കൊടുക്കുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.
ന്യൂസ് ചാനലിൽ ഇപ്പോൾ മീറ്റ് ദി എഡിറ്റർസ് എന്ന പ്രോഗ്രാമിലെ നിലപാടിലെ രാജകുമാരിയാണ് . ഉമ്മൻചാണ്ടിയെ പറ്റി റിപ്പോർട്ട് ചെയ്യുവാൻ പോയപ്പോൾ പൊട്ടി കരഞ്ഞ സുജയ്യ . സുജയ്യ ഒറിജിനൽ ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . ഫേക്ക് മുഖം കാണിക്കാറില്ല .രാഷ്ട്രീയം ഏതായാലും ഒരാൾ അവരായിരിക്കുന്നതല്ലേ ഒരു മനുഷ്യന് ഉചിതം . പലപ്പോഴും സെൻസിറ്റീവ് ആണെന്ന് തോന്നിയിട്ടുണ്ട് .
മറ്റുള്ളവർ വേദന പറയുമ്പോൾ കരയുന്ന സുജയ്യ .

പ്രീയപെട്ടവരെ സുജയ്യയുടെ പോളിസി എന്തില്ല എന്ന് പറഞ്ഞു കരയാതെ എന്തുണ്ട് എന്നുള്ളതിൽ സന്തോഷിക്കുന്ന ആളാണ് സുജയ്യ . പ്രിയപ്പെട്ടവരെ നെഗറ്റിവിറ്റിക്ക് അധികം ഫോക്കസ് ചെയ്യാത്ത ഒരാളാണ് താനെന്ന് ടെലിവിഷൻ വാർത്താ അവതാരക സുജയ പാർവതി. എന്താണോ മുന്പിലുള്ളത് അതിനെ പോസിറ്റിവായി കണ്ട് അതിൽ പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സുജയ്യ .നമ്മുടെ പലരുടെയും ജീവിതത്തിൽ നാം എന്തില്ല എന്ന് പറഞ്ഞു കരയാറുണ്ട് . എന്നാൽ ആ ഒരു നെഗറ്റീവ് ചിന്തകളെ മാറ്റി നാം ഉള്ളതിലേക്കു ശ്രദ്ധിച്ചാൽ നമ്മൾക്ക് ഒരു പോസിറ്റിവ് ജീവിതം നയിക്കുവാൻ കഴിയും

Leave a Comment