2 മണിക്ക് ഞാൻ വീട്ടിൽ എത്തും, കഴിക്കാൻ പാൽ മട്ടനും പൊറോട്ടയും വേണം. അസീസിനു സുരേഷ് ഗോപിയുടെ ഫോൺ കാൾ

അസീസ് നെടുമങ്ങാടിന്റെ ഞെട്ടിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ സന്ദർശനം. അസീസിന്റെ ഉപ്പ പാൽ മട്ടൻ എന്ന വിഭവം ഉണ്ടാക്കുന്നതറിഞ്ഞാണ് സുരേഷ് ഗോപി വിളിച്ചത്. ഫോൺ വിളിച്ചപ്പോൾ എവിടെയാണ് എന്നാണ് ആദ്യം ചോദിച്ചത്. മിമിക്രി കലയിലൂടെ വളർന്നുവന്ന കലാകാരനായ അസീസിനു അപ്പോൾ തന്നെ ആളെ മനസ്സിലായി തന്നെ വിളിക്കുന്നത് സാക്ഷാൽ സുരേഷ് ഗോപി ആണെന്ന്.

താൻ വീട്ടിൽ വരുന്ന വിവരം ആരോടും പറയണ്ട എന്ന് ഉപ്പയോട് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ ഉപ്പ തനിക്ക് വളരെ വേണ്ടപ്പെട്ടവരോടുമാത്രം പറഞ്ഞു അവരോട് വേറെ ആരോടും പറയരുത് എന്ന് പറഞ്ഞിരുന്നു.

അങ്ങനെ അദ്ധെഹൻ വീട്ടിൽ എത്തുമ്പോഴേക്കും വീട് നിറയെ ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. സുരേഷ് ഗോപി അടുക്കളയിൽ എത്തി സ്വയം എടുത്ത് കഴിക്കുകയായിരുന്നു . കൂടാതെ പാൽ മട്ടനും പൊറോട്ടയും കുറച്ചു പാഴ്‌സലും എടുത്തുകൊണ്ടാണ് അദ്ദേഹം പോയത്.

സ്റ്റേജ് ഷോകളിലൂടെയും മിമിക്രിയിലൂടെയും സിനിമയിലേക്ക് വന്ന ആൾ ആണ് അസീസ് നെടുമങ്ങാട്. കോമഡി ഷോ എന്ന പരിപാടിയിലൂടെ വളരെ സുപരിചിതനായ അദ്ദേഹം പിന്നീട് ധാരാളം സിനിമകളിൽ അഭിനയിച്ചു. കണ്ണൂർ സ്‌ക്വാഡ് എന്നെ ചിത്രത്തിൽ മമ്മുട്ടിയുടെ പ്രശംസ പിടിച്ചുപറ്റി.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സുരേഷ് ഗോപി അപ്രതീക്ഷിതമായി വീട്ടിൽ വന്നെത്തിയതിനെക്കുറിച്ചു അസീസ് പറയുന്നത്. വളരെ ഭക്ഷണപ്രിയനായ സുരേഷ് ഏട്ടൻ തന്റെ വീട്ടിൽ ഉപ്പ ഉണ്ടാക്കുന്ന ഒരു വിഭവം കഴിക്കാനായി വന്ന സന്തോഷം പങ്കുവെക്കുകയായിരുന്നു.

Leave a Comment