മദ്യം വാങ്ങാൻ പോകുന്നവർ സൂക്ഷിക്കുക. മര്യാദ ഇല്ലാതെ പെരുമാറിയാൽ ഇടി കിട്ടും.

മദ്യം വാങ്ങാൻ പോകുന്നവർ ഇനി സൂക്ഷിക്കുക. പ്രശ്നമൊന്നുമില്ല. മര്യാദയ്ക്ക് മദ്ധ്യം വാങ്ങി വരുന്നവർക്ക് യാതൊരു കുഴപ്പമൊന്നുമില്ല. പക്ഷെ മൊട കാണിച്ചാൽ ഇനി നല്ല അസ്സൽ ഇടി കൊള്ളും. സംഗതി എന്താണെന്നല്ലേ? പറയാം.

ബീവറേജ്‌സ് കോര്പറേഷനിൽ ധാരാളം വനിതാ ജീവനക്കാർ ഉണ്ട്. അവിടെ മദ്യം വാങ്ങാൻ വരുന്നവർ അവരെ ശല്യം ചെയ്യുന്ന രീതിയിൽ മര്യാദ ഇല്ലാതെ പെരുമാറിയാൽ അവരുടെ കൈയിൽ നിന്നും ഇടി കിട്ടാൻ സാധ്യത ഉണ്ട്. ബെവ്‌കോ യിലെ വനിതാ ജീവനക്കാർക്ക് സ്വയം രക്ഷ പരിശീലനം നൽകാൻ തയ്യാറാവുകയാണ് പോലീസ്. മദ്യം വാങ്ങാൻ വരുന്നവർ അവരോട് അപമര്യാദയായി പെരുമാറുന്നത് പതിവായതോടുകൂടി ആണ് സ്വയം രക്ഷ പരിശീലനം നൽകുന്നത്.

ഡിസംബർ ഒന്നിന് എല്ലാ ജില്ലകളിലും പരിശീലനം നടക്കും. ബീവറേജ്‌സ് കോർപറേഷന്റെ എല്ലാ വിഭാഗത്തിലുള്ള 150 ഓളം ജീവനക്കാർ പരിശീലന പരിപാടിയിൽ പങ്കെടുക്കും. ഇത് അവരുടെ രക്ഷയ്ക്ക് ആയിട്ടുള്ളതിനാൽ എല്ലാവരും പരിശീലനത്തിന് എത്തും എന്നാണ് കണക്കാക്കുന്നത്.

ശാരീരികമായി അക്രമം ഉണ്ടായാൽ എങ്ങനെ തടയാം അല്ലെങ്കിൽ അതിനെ എങ്ങനെ നേരിടാം എന്നാണ് പരിശീലന പാരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനമൈത്രി പോലീസ് ന്റെ നിയന്ത്രണത്തിലുള്ള വിമൻസ് സെൽഫ് ഡിഫെൻസ് ടീം ആണ് പരിശീലനം നൽകുക.

Leave a Comment