മലയാളികൾക്ക് പരിചിതരാണ് താരാ കല്ല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. ടിക് ടോക് ഉണ്ടായിരുന്ന കാലം മുതൽ തന്നെ ധാരാളം വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു രണ്ടാളും. ടിക് ടോക് ഇന്ത്യയിൽ ബാൻ ചെയ്തപ്പോഴും യൂട്യുബിലും തുടർന്ന് ഇൻസ്റാഗ്രാമിലും താരങ്ങൾ സജീവമായി. അതിനുശേഷം സൗഭാഗ്യ വെങ്കിടേഷ്ന്റെ വിവാഹം കഴിഞ്ഞു. കുറച്ച ഇടവേള എടുത്തെങ്കിലും വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയായിരുന്നു സൗഭാഗ്യ.
ഇപ്പോഴിതാ തന്റെ കൊച്ചുമകളുടെ ആദ്യത്തെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചതിന്റെ സന്തോഷത്തിൽ ആണ് താര കല്യാൺ. സുദർശന എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ സുധാപ്പു എന്നാണ് ചുരുക്കി വീട്ടിൽ വിളിക്കുന്നത്. പിറന്നാൾ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. മകൾ ജനിച്ചതിനുശഷം മകളുമൊത്തുള്ള വിഡിയോകൾ പങ്കുവെച്ചിരുന്നു സൗഭാഗ്യ. അതിനാൽ ആരാധകർക്ക് വളരെ സുപരിചിതയാണ് മകൾ സുദർശന.
അമ്മയെന്ന നിലയില്‍ തന്റെ മകള്‍ സൂപ്പറാണെന്നും അമ്മൂമ്മയായതില്‍ ഞാൻ ഒരുപാട് sഅന്തോഷത്തിലാണെന്നും താര കുറിക്കുന്നു. സൗഭാഗ്യ അവളുടെ അച്ഛനെപ്പോലെയാണ്. കാര്യങ്ങള്‍ എല്ലാം തുറന്നു പറയും. പക്ഷേ വളരെ ഡിപ്ലോമാറ്റിക്കായി എല്ലാം കൈകാര്യം ചെയ്യും. പറഞ്ഞ് അനുസരിപ്പിക്കുകയാണെന്ന് അനുസരിക്കുന്നവര്‍ക്ക് മനസിലാവില്ല. അതാണ് ഞാന്‍ അവളില്‍ നിന്നും പഠിക്കണമെന്ന് പറഞ്ഞത്. അമ്മൂമ്മ ജീവിതം ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്യുന്നുണ്ട്. എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് കൊച്ചുമകള്‍’, താര കല്യാൺ പറഞ്ഞിരുന്നു.
കൂടാതെ കലാരംഗത്തു ഇപ്പോൾ സജീവമാണ് താര കല്യാൺ. കൂടാതെ മകളുമൊത്ത് ഒരു നൃത്തവിദ്യാലയവും താരം തുടങ്ങിയിട്ടുണ്ട്. കലാരംഗവും, ഡാൻസ് സ്കൂളും , ഇപ്പോൾ മുത്തശ്ശി ജീവിതവും നല്ലപോലെ ആസ്വദിക്കുകയാണ് താരാ കല്യാൺ.