ബാലയ്ക്കും കോകിലയ്ക്കും ഇത് തല ദീപാവലി. സന്തോഷം പങ്കുവെച്ചു

ബാലയും പുതിയ ഭാര്യ കോകിലയും പുതിയ ദാമ്പത്യ ജീവിതത്തിലേക്ക് കടന്ന സന്തോഷത്തിലാണ്. വിവാഹ ശേഷം ഇരുവരും ആദ്യം ആഘോഷിക്കുന്ന ഫെസ്റ്റിവൽ ദീപാവലി ആണ്. രണ്ടാളുടെയും സ്വദേശം തമിഴ് നാട് ആയതുകൊണ്ട് തന്നെ അവിടുത്തെ ഏറ്റവും പ്രധാന ഉത്സവമായ ദീപാവലി ഒരുമിച്ച് ആഘോഷിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.

ബാലയ്ക്കും കോകിലയ്ക്കും ഇത് തല ദീപാവലി ആണ്. നിങ്ങൾക്ക് അറിയാമോ എന്താണ് തല ദീപാവലി എന്നാൽ.

വിവാഹ ശേഷം ദമ്പതികൾ ആദ്യം ആഘോഷിക്കുന്ന ദീപാവലിക്കാന് തമിഴ് നാട്ടിൽ തല ദീപാവലി എന്ന് പറയുന്നത്.

ഇരുവരും വിവാഹശേഷം കൊച്ചിയിൽ തുടർന്നെങ്കിലും തങ്ങളുടെ തല ദീപാവലി ആഘോഷിക്കാൻ ബാല കോകിലയെയും കൂട്ടി ചെന്നൈയിലേക്ക് പോവുകയായിരുന്നു. ബാലയയുടെ ‘അമ്മ ഉൾപ്പടെയുള്ള കുടുംബാങ്ങങ്ങൾ ചെന്നൈയിൽ ആണ് സ്ഥിര താമസം. അവർക്കൊപ്പം തങ്ങളുടെ തല ദീപാവലി ആഘോഷിക്കാൻ ആണ് അവർ ചെന്നൈയിലേക്ക് പോയിരിക്കുന്നത്.

മുൻപ് ബാലയുടെ ‘അമ്മ ബാലയോടൊപ്പം കൊച്ചിയിൽ ആയിരുന്നു താമസം. പിന്നീട് അമ്മയ്ക്ക് വാർധക്യസഹജമായ അസുഖങ്ങളും നല്ല ട്രീത്മെന്റ്റ് നും വേണ്ടി ആണ് അവർ ചെന്നൈയിലേക്ക് എത്തി അവിടെ സ്വന്തം നാട്ടിൽ സ്ഥിര താമസം ആക്കിയത്.

ബാലയുമായുള്ള വിവാഹ ശേഷം ‘അമ്മ കോകിലയെ ഇപ്പോഴാണ് ആദ്യമായി കാണുന്നത്. അമ്മയ്ക്ക് കോകിലയെ കുഞ്ഞു നാൾ മുതലേ അറിയാവുന്നതാണ് കാരണം കോകിലയുടെ മാമൻ അഥവാ മുറൈമാമൻ ആണല്ലോ ബാല. അമ്മയുടെ കൂടി നിർബന്ധം പ്രകാരമാണ് ബാല കോകിലയെ താലി ചാർത്തിയത് എന്നാണ് അറിയുന്നത്.

സോഷ്യൽ മീഡിയയിലൂടെ ആണ് ബാലയും കോകിലയും കൂടിയുള്ള തല ദീപാവലിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. എല്ലാവര്ക്കും എന്റെയും ഭാര്യയുടെയും തല ദീപാവലി ആശംസകൾ എന്ന തലക്കെട്ടോടെ ആണ് ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.

പുതിയ മരുമകളെ മധുരം നൽകിയാണ് ബാലയുടെ ‘അമ്മ സ്വീകരിച്ചത്. വർഷങ്ങൾക്ക് മുൻപ് തന്നെ അമ്മയ്ക്ക് കോകിലയെ അറിയാവുന്നത് കൊണ്ട് തന്നെ അമ്മയ്ക്കും കോകിലയ്ക്കും തമ്മിൽ ഒരു പ്രത്യേക ബോണ്ടിങ് മനസ്സിലാവുന്നുണ്ട്.

തന്റെ മകന് അവനെ മനസ്സിലാക്കാൻ കഴിയുന്ന ഒരു ഇണയെ കിട്ടിയതിൽ അമ്മയുടെ മുഘത് സന്തോഷം കാണാം.

ബാല കോകില വിവാഹം കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കേരളീയ ആചാര പ്രകാരം ആണ് നടന്നത്. തുടർന്ന് ഉണ്ടായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചിരുന്നു. ധാരാളം അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ നിറഞ്ഞിരുന്നു ചിത്രങ്ങൾക്ക് അടിയിൽ.

യാത്ര ചെയ്യാനുള്ള അവശതകൾ കൊണ്ടും അസുഖം മൂലവും ആണ് ‘അമ്മ കല്യാണ ചടങ്ങിന് വരാതിരുന്നത് എന്നായിരുന്നു താലി ചാർത്തിയതിനു ശേഷമുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബാല പറഞ്ഞത്. തന്റെ ‘അമ്മ, വിവാഹ മുഹൂർത്തത്തിൽ അടുത്ത ഉണ്ടാകാതിരുന്നതിനു ധാരാളം എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ബാല അതിനെ എല്ലാം തള്ളി കളഞ്ഞിരുന്നു.

എലിസബത്തുമായുള്ള വിവാഹ ശേഷം ബാലയുടെ അമ്മയും അവരോടൊപ്പം കൊച്ചിയിൽ ഉണ്ടായിരുന്നു. പിന്നീടാണ് ‘അമ്മ ചെന്നൈയിലേക്ക് പോയത്.

തല ദീപാവലി ആശംസയുമായി എത്തിയ ബാലയ്ക്കും കോകിലയ്ക്കും നിരവധി ആരാധകർ ആശംസയുമായി എത്തിയിരുന്നു.

ധാരാളം പേർ നല്ല കമ്മന്റുകൾ ഇട്ടിരുന്നെങ്കിലും കുറെ പേര് ബാലയെ പരിഹസിച്ചും കമന്റുകൾ ഇട്ടിരുന്നു. അടുത്ത ദീപാവലിക്ക് ആരാണ് എന്നാണ് ചിലർ കളിയാക്കി കമ്മന്റുകൾ ഇട്ടിരുന്നത്.

Leave a Comment