കീർത്തിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സിനിമാലോകത്തെ ഒരു പ്രധാനവാർത്ത. ആന്റണി തട്ടിലുമായി ഈ മാസം ഗോവയിൽ വിവാഹം നടക്കാനിരിക്കുന്നതും വിവാഹത്തിന് മുന്നോടിയായി കുടുംബം തിരുപ്പതി സന്ദർശിച്ചതെല്ലാം വാർത്തയായിരുന്നു. അതിനിടയിൽ കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമയായ ബേബി ജോൺ റിലീസിനൊരുങ്ങുകയാണ്.
കീർത്തിയുടെ കൂട്ടുകാരികൾ ആയ വാമിക്കയും തമന്നയും ബേബി ജോൺ എന്ന സിനിമയിലെ നെയ്ൻ മടക്ക എന്ന പാട്ടിനെ റീല് ആക്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. പാട്ടിനു ഇരുവരും നൃത്തം വെക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഈ കോംബോ എനിക്കിഷ്ടപ്പെട്ടു എന്ന് കീർത്തി താഹീ കമന്റ് ചെയ്തപ്പോൾ ലവ് യു എന്ന് തമന്നയും തിരിച്ചു മറുപടി കൊടുത്തു.
അറ്റ്ലീ വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തെറി എന്ന ചിത്രത്തിൻറെ റീമേക്ക് ആണ് ചിത്രം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയിലെ കീർത്തി സുരേഷിന്റെ മേക്ക് ഓവറും പാട്ടും പ്രേക്ഷവർ ഏറ്റെടുത്തിരിക്കുകയാണ്. എസ് തമൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
റീല് വീഡിയോ കാണാം
View this post on Instagram