താമസസ്ഥലത്തു നിന്നും എം ഡി എം എ പിടികൂടി, ഒളിവിൽ പോയി തൊപ്പി

തൊപ്പി എന്ന നിഹാദ്, യൗറ്റുബെർ ഒളിവിൽ പോയി. താമസസ്ഥലത്തുനിന്നും എം ഡി എം എ പിടികൂടിയതിനു പിന്നാലെ ആണ് തൊപ്പി ഒളിവിൽ പോയത്. സംഭവത്തിൽ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. പിന്നാലെ ജാമ്യം തേടി തൊപ്പി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. തൊപ്പിയെ കൂടാതെ 3 യുവതികളും സംഭവവുമായി മുൻ‌കൂർ ജാമ്യം തേടിയിട്ടുണ്ട്.

തൊപ്പിയുടെ തമ്മനത്തെ താമസസ്ഥലത്തുനിന്നുമാണ് രാസലഹരി പിടികൂടിയത് പിന്നാലെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് താൻ എല്ലാം നിർത്തുകയാണെന്നും യൂട്യൂബ് വിഡിയോയും സ്ട്രീമിങ്ങും നിർത്തുകയാണെന്നും പണവും പ്രശക്തിയും ഉണ്ടായിട്ടും വീട്ടുകാരുടെ ഒരു സപ്പോർട്ടും ഇല്ലെന്നും പറഞ്ഞുകൊണ്ട് തൊപ്പി രംഗത്തുവന്നിരുന്നു. തൊപ്പി എന്ന തന്റെ സോഷ്യൽ മീഡിയയിലെ പേര് ഉപേക്ഷിക്കുകയാണെന്നും റിയൽ ലൈഫിലേക്ക് തിരിച്ചുപോവുകയുമാണെന്നും പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ഈ സംഭവം.

പിറന്നാൾ ദിനത്തിൽ തൊപ്പിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു. ഇന്ന് സ്ട്രീമിംഗ് ഇല്ല. പിറന്നാൾ ആയിട്ടു രാവിലെമുതൽ ഇങ്ങനെ തന്നെയാണ്. കിടന്നുറങ്ങുന്നു എഴുന്നേൽക്കുന്നു, ഉറങ്ങുന്നു എഴുന്നേൽക്കുന്നു, ഇത് തന്നെ പണി, ഇപ്പോൾ പ്രാന്ത പിടിച്ചപ്പോൾ ലൈവ് വന്നതാണെന്നും പറയുന്നു. ഹാപ്പി ബര്ത്ഡേ എന്നും പറഞ്ഞു ആരും വരരുത്, ആഘോഷങ്ങളൊന്നുമില്ല, സമ്മാനവുമില്ല. പിറന്നാൾ ആയിട്ട് ആരെങ്കിലും എനിക്ക് സമ്മാനം തരാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനു പോയി ഭക്ഷണം കഴിക്കൂ അല്ലെങ്കിൽ ആർക്കെങ്കിലും വാങ്ങിക്കൊടുക്കൂ.

വല്ലാത്ത ഒറ്റപ്പെടൽ ആണെന്നും എന്ത് പണവും പ്രശക്തിയും ഉണ്ടായിട്ടും വീട്ടുകാർ സ്വീകരിച്ചില്ലെങ്കിൽ കാര്യമൊന്നുമില്ലല്ലോ എന്നും പറയുന്നു.

Leave a Comment