ഗൗരീശങ്കരം നായിക വീണ നായർ വിവാഹിതയാകുന്നു, പ്രിയതാരത്തിന്റെ വരൻ വൈഷ്ണവ്.

ഗൗരീശങ്കരം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ വീണ പി നായർ വിവാഹിതയാകുന്നു. വൗഷ്ണവ ആണ് വരൻ. ആക്‌സഹഗാനഗയുടെ രണ്ടാം ഭാഗത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം ഒരു മറുനാടൻ മലയാളിയാണ്. മുംബൈ ആണ് താരത്തിന്റെ നാട്. പിന്നീട് ടെലിവിഷൻ സീരിയൽ രംഗത്തേക്ക് വരികയായിരുന്നു. ഗൗരീശങ്കരത്തിലെ കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പരിജയം.

പ്രണയവിലാസം എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു റോൾ അഭിനയിച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹവാർത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രങ്ങൾ താരം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടിരിക്കുകയാണ്.

മുംബൈയിൽ ആണ് താരം വളർന്നതും പഠിച്ചതുമെല്ലാം. ഒരു ബിസിനസ് ബിരുദധാരിയാണ് വീണ. തൃശൂർ ആണ് കേരളത്തിലെ നാട്. ക്ലാസ്സിക്കൽ ഡാന്സര് ആയ വീണ ചെറു വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Leave a Comment