തമിഴിലെ പ്രിയങ്കരനായ സംവിധായകനാണ് നയൻതാരയുടെ ഭർത്താവ് കൂടിയായ വിഘ്നേശ് ശിവ. സോഷ്യൽ മീഡിയകളിൽ വളരെ സജീവമായ അദ്ദേഹം ഇപ്പോൾ ട്വിറ്റെർ (എക്സ്) അക്കൗണ്ട് ടീയാക്ടിവേറ്റ് ചെയ്തോ എന്നാണ് ആളുകൾക്ക് അറിയേണ്ടത്. ട്വിറ്റെർ അക്കൗണ്ട് ൽ അദ്ദേഹത്തിന്റെ മുൻപോസ്റ്റുകൾ ഒന്നും കാണുന്നില്ല. ഒരു ബ്ലാങ്ക് പേജ് മാത്രമാണ് കാണുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രതിക്കൂട്ടിൽ നിൽക്കുകയാണ് നയൻതാരയും വിഘ്നേശ് ശിവനും, കാരണം മറ്റൊന്നുമല്ല ധനുഷുമായുള്ള വിവാദം തന്നെ. ഒട്ടനവധിപ്പേർ ധനുഷിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. വിഘ്നേശ് ശിവനും നയൻതാരയും ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ ബജറ്റ് ഉയർത്തിയെന്നും, ആ കാലത്ത് പ്രണയിതാരായ അവൻ കറക്റ്റ് ഷെഡ്യൂളിൽ ചിത്രം തീർക്കാതെ 10 കോടി രൂപയോളം ധനുഷിന് അധികബാധ്യത ഉണ്ടാക്കി എന്നുമാണ് ആരോപണം.
അതിന്റെ പേരിൽ ആണോ എന്നറിയില്ല, തന്റെ സിനിമയിലെ കുറച്ച് ഭാഗങ്ങൾ നയൻതാരയുടെ ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചതിനെതിരെ ധനുഷ് കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തിരുന്നു. ധനുഷിന്റെ ആരോപണങ്ങളെല്ലാം പുറത്തുവന്നതോടെ നയന്താരയ്ക്കും വിഘ്നേശിനും എതിരെ ധാരാളം ഹേറ്റ് കമന്റുകൾ നിറഞ്ഞു.
ഇപ്പോൾ ഇതാ വിഘ്നേശ് ശിവയുടെ ട്വിറ്റെർ അക്കൗണ്ട് നു എന്ത് സംഭവിച്ചു എന്നാണ് ആരാധകർക്ക് അറിയേണ്ടത്. വിഘ്നേശ് അക്കൗണ്ട് ഡിലീറ്റ് ആക്കിയതാണോ സാങ്കേതിക പ്രശ്നം വല്ലതും ആണോ എന്നാണ് പ്രേക്ഷകർ അന്വേഷിക്കുന്നത്. സജീവമായി ഉപയോഗിക്കുന്ന അക്കൗണ്ട് നു എന്ത് പറ്റി എന്നും അവർ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗലാട്ട പ്ലസ് നടത്തിയ പരിപാടിയിൽ വിഘ്നേശ് നടത്തിയ പരാമർശം ട്രോളുകളായി വന്നിരുന്നു. അതാണോ അക്കൗണ്ട് ടെലെട്ടെ ആക്കാൻ കാരണം എന്ന് പ്രേക്ഷകർ സംശയിക്കുന്നുമുണ്ട്.