മതം മാറിയത് സൈറ ബാനുവിനെ വിവാഹം കഴിക്കാൻ വേണ്ടി ആയിരുന്നോ? ആ തീരുമാനത്തിന് പിന്നിൽ

കഴിഞ്ഞ ദിവസമാണ് ഏ ആർ റഹ്‌മാനും സൈറ ബാനുവും വിവാഹമോചിതർ ആവാൻ പോവുകയാണെന്ന പ്രസ്താവന സൈറാബാനുവിന്റെ അഭിഭാഷക പുറത്തുവിട്ടത്. അപ്പോൾ മുതൽ കോളിവുഡിൽ മാത്രമല്ല ഇന്ത്യ ഒട്ടുക്കുമുള്ള സിനിമാപ്രേമികൾ അതിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ റഹ്‌മാന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഓരോ കാര്യങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുകയാണ്.

സൈറ ബാനുവിനെ വിവാഹം കഴിക്കാൻ ആണോ അദ്ദേഹം മതം മാറിയത് എന്ന് ആരാധകർ ചോദിക്കുന്നു. ഇസ്ലാം മതത്തിലേക്ക് വന്നാൽ കൂടുതൽ വിവാഹം ചെയ്യാമല്ലോ എന്ന് ചിലർ പരിഹസിക്കുന്നുണ്ട്. എന്നാൽ സ്റ്റുഡിയോ ഇടാനുള്ള പണത്തിനു വേണ്ടിയാണ് അദ്ദേഹം വിവാഹം കഴിച്ചതെന്ന് ഒരു കൂട്ടർ പറയുന്നു. ഇത് സത്യമാണോ എന്ന് അറിയില്ല.

താൻ മതം മാറിയത് പിതാവിന്റെ മരണശേഷമാണെന്നും താൻ ഒരു സൂഫിവര്യൻ ആണെന്നും അതുകൊണ്ട് ആണ് കുടുംബവും ഞാനും മതം മാറിയതെന്ന് മുൻപ് അദ്ദേഹം പറഞ്ഞിരുന്നു.

വിവാഹമോചന വാർത്തകൾക്ക് പിന്നാലെ അദ്ദേഹം തന്റെ പ്രസ്താവനയുമായി രംഗത്തു വന്നിട്ടുണ്ട്. ഞങ്ങളുടെ ജീവിതം തുടങ്ങിയിട്ട് 30 വർഷങ്ങൾ അടുക്കാറായെന്നും, പിന്നെ എല്ലാത്തിനും അദൃശ്യമായ ഒരു അവസാനം ഉണ്ട്. തകർന്ന ഹൃദയഭാരം ദൈവത്തിന്റെ സിംഹാസനം പോലും വിറപ്പിക്കും എന്നാണ് അദ്ദേഹം വിവാഹമോചനത്തെക്കുറിച്ചു പറഞ്ഞത്. എന്നിരുന്നാലും ഈ തകർച്ചയിൽ ഒരു അർഥം ഞങ്ങൾ കണ്ടെത്തുകയാണ്.

പിന്നെ തകർന്നുപോയത് ഒരിക്കലും കൂട്ടിയോചിപ്പിക്കാൻ കഴിയില്ല. വളരെ മോശം സാഹചര്യങ്ങളിലൂടെ ആണ് ഞങ്ങൾ കടന്നുപോകുന്നതെന്നും അതിനാൽ ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചു നിങ്ങളുടെ ദയയ്ക്കും നന്ദി അറിയിച്ചുകൊണ്ട് ആണ് അദ്ദേഹം social മീഡിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Leave a Comment