വിവാദം ഇനിയും അവസാനിച്ചിട്ടില്ല. നയൻതാരയുടെ സിനിമാ ജീവിതത്തിലെ എട്ടുമാവും വലിയ വിവാദലങ്ങൾക്കാണ് കഴിഞ്ഞ മാസം തിരികൊളുത്തിയത്. ധനുഷുമായുള്ള വാക്പോര് നാമെല്ലാവരും കണ്ടതാണ്. തന്റെ ജീവിത ഡോക്യൂമെന്ററിയിൽ നാനും റൗഡി താൻ എന്ന ധനുഷ് നിർമ്മിച്ച സിനിമയിലെ രംഗങ്ങൾ ഉൾപ്പെടുത്തിയതിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടതും അതുമായി ഉണ്ടായ വിവാദങ്ങൾ എല്ലാം ആളിക്കത്തിയതും. നടൻ ധനുഷുമായുള്ള തർക്കത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയ നയൻതാര, പബ്ലിസിറ്റിക്ക് വേണ്ടി മറ്റൊരാളുടെ പ്രതിച്ഛായ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്ന് വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ നയൻതാര പറഞ്ഞു: “തനിക്ക് ശരിയാണെന്ന് തോന്നുന്ന എന്തെങ്കിലും ചെയ്യാൻ ഞാൻ എന്തിന് ഭയപ്പെടണം? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ.” തന്നെ പിന്തുണയ്ക്കുന്നവർ നിരവധിയുണ്ടെങ്കിലും, ചിലർ ഇതിനെ ഒരു പി.ആർ സ്റ്റണ്ടായി കാണുന്നുണ്ടെന്നും അവർ സൂചിപ്പിച്ചു. എന്നാൽ തന്റെ സിനിമയെ പ്രമോട്ട് ചെയ്യുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്നും നടി വ്യക്തമാക്കി.
ധനുഷ് തന്നോട് സംസാരിക്കാൻ വിസമ്മതിച്ചു. അതുകൊണ്ടാണ് തുറന്ന കത്തുമായി ഞാൻ രംഗത്തുവന്നത്. തന്നോട് സംസാരിക്കാൻ പോലും തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്. സിനിമാരംഗത്തുള്ള അഭിപ്രായ വ്യത്യാസങ്ങളും അതിന്റെ അനന്തരഫലങ്ങളും എത്രമാത്രം സങ്കീർണ്ണമാണെന്നു നമുക്ക് ഇതിൽനിന്നും മനസ്സിലാക്കാം.