സഞ്ജുവുന്റെ അച്ഛനെതിരെ ട്രോളുകളുടെ പ്രവാഹം.

തുടർച്ചയായി 2 സെഞ്ച്വറി നേടി ഫോമിൽ നിന്ന സഞ്ജു സാംസൺ കസറുമ്പോൾ മാധ്യമ പ്രവർത്തകർ അഭിപ്രായം ആരായാൻ സഞ്ജുവിന്റെ വീട്ടിൽ പോയി. സഞ്ജുവിന്റെ അച്ഛനോട് ആണ് മകന്റെ ഫോമിനെ കുറിച്ച് ചോദിച്ചത്. സഞ്ജുവിന്റെ ഇപ്പോഴത്തെ ഫോമിൽ വളരെ സന്തോഷം ഉണ്ടെന്നു സാംസൺ പറഞ്ഞു.
എന്നാൽ മറ്റൊരു പ്രസ്താവന കൂടി പറഞ്ഞു ആരാധകരുടെയും വിമര്ശകരുടെയും ട്രോളുകൾ ഏറ്റുവാങ്ങി എയറിൽ നിൽക്കുകയാണ് സഞ്ജുവിന്റെ അച്ഛൻ. 10 വർഷമാണ് തന്റെ മകന്റെ നഷ്ടപ്പെട്ടതെന്നും മൂന്നു ക്യാപ്റ്റന്മാരും കൂടി സഞ്ജുവിന്റെ 10 വർഷങ്ങൾ നശിപ്പിച്ചു എന്നുമാണ് പറഞ്ഞത്.

ഈ 10 വർഷക്കാലയളവിൽ ക്യാപ്റ്റന്മാരായ എം എസ് ധോണി, വിരാട് കോഹ്ലി , രോഹിത് ശർമ്മ എന്നിവർ ആണ് മകന്റെ ക്യാരീർ വളർച്ചയ്ക്ക് തടസം നിന്നത്. ഈ പ്രസ്താവന വന്നതോടുകൂടി ട്രോളുകളുടെ പ്രവാഹം ആണ് സഞ്ജുവിന്റെ അച്ഛനെതിരെ സോഷ്യൽ മീഡിയയിൽ കാണുന്നത്.

അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര് വന്നെങ്കിലും പ്രതികൂലിച്ചാണ് ഒരുപാട് പേര് രംഗത് വന്നിരിക്കുന്നത്. അച്ഛൻ പറയുന്നതിൽ കാര്യം ഉണ്ടെന്നും എന്നാൽ സഞ്ജു ഇപ്പോൾ കളിക്കുന്നുഅത്തിലും ടീമിൽ സ്ഥാനം ഉറപ്പിച്ചതിലും ഈ പ്രസ്താവന കൊണ്ട് ദോഷം ഉണ്ടാവുമെന്ന് ആണ് ആരാധകരുടെ പക്ഷം. പേരെടുത്ത പറഞ്ഞത് ഒരും ഉചിതമല്ല. അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നും പറഞ്ഞു.

സഞ്ജുവിന്റെ അച്ഛൻ മൂലം ഇനി ക്യാരീർ അവസാനിക്കുമോ എന്നാണ് ചിലരുടെ പേടി.

ചില കമ്മന്റുകൾ ഇങ്ങനെ ആണ്.

മകന്റെ ഉയർച്ചയിൽ അഹങ്കരിക്കാതെ എളിമപ്പെടുക.
അവൻ കളിക്കട്ടെ. അവൻ നമ്മുടെ എല്ലാവരുടെയും അഭിമാനമാണ്. ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ താങ്ങൾ തീർച്ചയായും അഭിമാനിക്കണം. ദയവു ചെയ്തു അനാവശ്യ പ്രസ്താവനകൾ പറായാതിരിക്കുക.

ശ്രീശാന്തിൻ്റെ അമ്മയെപ്പോലെ സഞ്ജുവിൻ്റെ അച്ഛൻ ആകാതിരുന്നാൽ സഞ്ജുവിൻ്റെ ഭാവിക്ക് നല്ലത്.

2 century അടിച്ചപ്പോൾ അങ്ങേർ തുടങ്ങി… ഇനി ഉള്ള കളി കൂടെ കളയും

യോജിക്കുന്നില്ല..സഞ്ജുവിന് കുറേ അവസരങ്ങൾ കിട്ടിയിട്ടുണ്ടായിരുന്നു അപ്പോഴെക്കെ ഫോമൗട്ടായിരുന്നു.അല്ലാതെ വെറുതെ 10 വർഷം പോയതാണെന്ന് എനിക്ക് തോന്നുന്നില്ല.ടീമിൽ ഉണ്ടായിട്ടും കുറച്ചൊക്കെ ചാൻസ് കിട്ടിയിട്ടില്ല അതും ശെരിയാണ് പക്ഷെ എല്ലാം അടച്ചാക്ഷേപിക്കരുത് അത് ശെരിയല്ല.ഇതുപോലെയൊക്കെ പറഞ്ഞു ഇപ്പൊ കിട്ടുന്ന അവസരം ഇല്ലാതാകരുത് plsഇപ്പോഴാണ് സഞ്ജു മികച്ച ഫോമിലേക്ക് വന്നത് എനി എന്നും മികച്ച ഫോമിൽ തന്നെ കളിക്കാൻ സാധിക്കട്ടെ ഇന്ത്യൻ ടീമിൽ എന്നും നിലനിൽക്കട്ടെ നമ്മുടെ സഞ്ജു

2 സെഞ്ച്വറി നേടിയതിനു ശേഷം തുടർച്ചയായി 2 ഡക്ക് ആയിരിക്കുകയാണ് സഞ്ജു. ശ്രീശാന്തിന്റെ അമ്മയുടെ പ്രസ്താവനകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് ചിലർ വന്നത്.

അതോടൊപ്പം ഗൗതം ഗംഭീറിനും സൂര്യകുമാർ യാദവിനും നന്ദി പറയാൻ അദ്ദേഹം മറന്നില്ല

Leave a Comment